attn മഴ: ഓറഞ്ച് അലർട്ട് വാർത്തയുടെ സൈഡ് സ്റ്റോറി മലപ്പുറം: ജില്ലയിലെ ക്വാറിയിങ് അടക്കമുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിര്‍ത്തിവെക്കാന്‍ ജില്ല കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ അടുത്ത മൂന്നു ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഴക്കാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് നിര്‍ദേശം. തീരപ്രദേശങ്ങളിലേയും മലയോര മേഖലകളിലേയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെക്കുന്നതിനും യോഗം തീരുമാനിച്ചു. അപകട സാധ്യതയുള്ള പ്രദേശങ്ങളിലും ചുരങ്ങളിലും യാത്രചെയ്യുന്നത് നിയന്ത്രിക്കുന്നതിനും മണ്ണിടിച്ചില്‍ പ്രദേശം, മറ്റു ദുരന്തസാധ്യത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ആവശ്യമുള്ളപക്ഷം ജനങ്ങളെ നിര്‍ബന്ധപൂര്‍വം മാറ്റുന്നതിന് സഹായങ്ങള്‍ ചെയ്യുന്നതിനും ജില്ല പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്തസാധ്യത പ്രദേശങ്ങളില്‍നിന്ന് ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാനും നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു ടീം ജില്ലയില്‍ ക്യാമ്പ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.