വീൽ ചെയർ കൈമാറി

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് വീൽ ചെയർ നൽകി ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ. താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം കൂടിയതിനാൽ വീൽ ചെയറിന്‍റെ കുറവുള്ളതായി ആശുപത്രി സൂപ്രണ്ട് ഡോ. ആർ. പ്രഭുദാസ് അറിയിച്ചതനുസരിച്ച്​ വീൽ ചെയർ നൽകുകയായിരുന്നു. പ്രസിഡന്റ് കമ്പ്ര ഹനീഫ ഹാജി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ തട്ടരാട്ടിൽ ലത്തീഫ് ഹാജി, വി.പി. ഖാദർ ഹാജി, ഇ.പി. ഹബീബ്, എം.എം. സിദ്ദീഖ്, പനക്കൽ ബഷീർ, നെച്ചിക്കാട്ട് സുബൈർ, ആശുപത്രി ആർ.എം.ഒ ഹാഫിസ് റഹ്മാൻ, നഴ്സിങ്​ സൂപ്രണ്ട് സുമതി, പി.ആർ.ഒമാരായ രേണു, വിഗിൻ തുടങ്ങിയവർ സംസാരിച്ചു. കൂട്ടായ്മ സെക്രട്ടറി മുസ്തഫ ചെറുമുക്ക് സ്വാഗതവും ഹെൽത്ത് ഇൻസ്​പെക്ടർ കിഷോർ നന്ദിയും പറഞ്ഞു. താലൂക്ക് ആശുപത്രിയിലേക്കുള്ള വീൽ ചെയർ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ ഭാരവാഹികൾ ആശുപത്രി സൂപ്രണ്ടിന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.