തിരൂരങ്ങാടി: നഗരസഭയിലെ ഏക വില്ലേജായ തിരൂരങ്ങാടി വില്ലേജിൽ ജനങ്ങൾക്ക് സേവനങ്ങൾ ദ്രുതഗതിയിൽ ലഭ്യമാക്കുന്നതിന് വില്ലേജ് വിഭജനം അനിവാര്യമാണെന്ന് സി.പി.ഐ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ല എക്സിക്യൂട്ടിവ് അംഗം എം.പി. തുളസീദാസ് മേനോൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ടി. ഫാറൂഖ് അധ്യക്ഷത വഹിച്ചു. കെ.വി. മുംതാസ് രക്തസാക്ഷി പ്രമേയവും ഇസ്ഹാഖ് തിരൂരങ്ങാടി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം പി. മൈമൂന സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. പാർട്ടി മണ്ഡലം സെക്രട്ടറി ജി. സുരേഷ് കുമാർ ഭാവിപരിപാടികൾ വിശദീകരിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. മൊയ്തീൻ കോയ, ഗിരീഷ് തോട്ടത്തിൽ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സി.പി. നൗഫൽ സ്വാഗതവും കെ.ടി. ഹുസൈൻ നന്ദിയും പറഞ്ഞു. സമ്മേളനം ഒമ്പത് അംഗ ലോക്കൽ കമ്മിറ്റിയെയും 12 അംഗ മണ്ഡലം സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. സെക്രട്ടറിയായി സി.പി. നൗഫലിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി കൂർമത്ത് അബ്ദുറഹിമാനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.