തുഞ്ചൻ പറമ്പിന്റെ പ്രവർത്തനം കൂടുതൽ തലങ്ങളിലേക്ക് വിപുലപ്പെടുത്തണം -മന്ത്രി കെ.എൻ. ബാലഗോപാൽ തിരൂർ: നാല് ദിവസം നീണ്ട തുഞ്ചൻ ഉത്സവത്തിന് പ്രൗഢഗംഭീര സമാപനം. സമാപന സമ്മേളനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. തുഞ്ചൻ പറമ്പിന്റെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ മുൻഗണന നൽകിയിട്ടുണ്ടെന്നും ഇനിയും എല്ലാവിധ സഹായ സഹകരണങ്ങളും ചെയ്യാൻ തയാറാണെന്നും മന്ത്രി പറഞ്ഞു. മലയാള ഭാഷയുടേത് വിപ്ലവകരമായ ഭാഷാശൈലിയാണ്. അതുകൊണ്ടാണ് നാല് നൂറ്റാണ്ടായി ഒരേ തരത്തിൽ നിലനിൽക്കുന്നത്. ഇന്ത്യക്ക് മൊത്തം ഒറ്റ ഭാഷയാണ് നല്ലതെന്ന ആശയം വീണ്ടും ഉയർന്നുവരുന്നു. എന്തുകൊണ്ട് അങ്ങനെ പറയുന്നുവെന്ന് ചിന്തിക്കാൻ കഴിയുന്നില്ല. ഉത്തരവാദപ്പെട്ടവർ പോലും ഹിന്ദി ഭാഷയാണ് നല്ലതെന്ന് അവകാശപ്പെടുന്നു. ദേശീയതയും പ്രാദേശികതയും എല്ലാം നമുക്ക് വളരെ സ്വകാര്യമായ അഭിമാനമാണ്. സംസ്ഥാനമില്ലെങ്കിൽ കേന്ദ്രത്തിന് പ്രാധാന്യമില്ലെന്നും കേവലം ഭരണപരവും സാമ്പത്തികവുമായ കാര്യങ്ങൾ പങ്കിട്ടെടുക്കുന്നതിനപ്പുറം സാംസ്കാരിക കാര്യങ്ങളും സംസ്ഥാനങ്ങളുടെ ഭാഷകളും സംരക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. കഥയിലും സാഹിത്യത്തിലും എഴുതിവെക്കപ്പെടുന്നത് അതത് കാലത്തെ ചരിത്രം കൂടി മനസ്സിലാക്കാൻ പറ്റുന്ന കാര്യമാണ്. അത്തരം ഗവേഷണങ്ങൾ കൂടി ഉൾപ്പെടുത്തി തുഞ്ചൻപറമ്പിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ എം.ടി. വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖ്യാതിഥിയായി. തുഞ്ചൻപറമ്പിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആസ്തി വികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ അനുവദിക്കുന്നതായി എം.എൽ.എ പറഞ്ഞു. തുഞ്ചൻ പുരസ്കാരങ്ങൾ എം.ടി. വാസുദേവൻ നായർ വിതരണം ചെയ്തു. എ. വിജയരാഘവൻ, സി. ഹരിദാസൻ എന്നിവർ സംസാരിച്ചു. തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാർ എം.എൽ.എ സ്വാഗതവും പി. കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു. തുടർന്ന് തിരുവാതിരക്കളി, കെ.പി. രാകേഷിന്റെ ഭരതനാട്യം, മിനി പ്രമോദ് മേനോന്റെ മോഹിനിയാട്ടം എന്നിവ അരങ്ങേറി. mpg thunchan ulsavam samapanam : തുഞ്ചൻ ഉത്സവം സമാപന സമ്മേളനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.