'ജനക്ഷേമം കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച ഭരണാധികാരി'

മലപ്പുറം: ജനങ്ങളുടെ ക്ഷേമം എന്നത് രാജ്യഭരണത്തി​ന്‍റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ഹാപ്പിനെസ് ഇന്‍ഡക്‌സില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ യു.എ.ഇയെ ഉന്നത സ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്ത നേതാവായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്​യാനെന്ന് കേരള മുസ്​ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അനുസ്മരിച്ചു. രാഷ്ട്രീയമായും സാമൂഹികമായും പാരിസ്ഥിതികമായും നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന വര്‍ത്തമാന കാലത്ത് അദ്ദേഹത്തിന്‍റെ അഭാവം വലിയ നഷ്ടമാണ്. പിതാവും യു.എ.ഇയുടെ സ്ഥാപക പ്രസിഡന്‍റുമായ ശൈഖ് സായിദിന്‍റെ കാല്‍പാടുകള്‍ പിന്തുടര്‍ന്നായിരുന്നു ശൈഖ് ഖലീഫയുടെ ഭരണം. ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള പൗരന്മാര്‍ ആവേശത്തോടെ യു.എ.ഇയെ തങ്ങളുടെ ഇഷ്ടരാജ്യമായി പുല്‍കിയത് ശൈഖ് ഖലീഫയുടെ നയനിലപാടുകള്‍ക്കുള്ള അംഗീകാരമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.