പൊലീസിന്‍റെ 'ക്രൈം ഫ്രീ' നാട്ടിൽ ക്വട്ടേഷൻ സംഘ വളർച്ച

നിലമ്പൂർ: പൊലീസിന്‍റെ പട്ടികയിൽ 'ക്രൈം ഫ്രീ' നാട് എന്ന് രേഖപ്പെടുത്തിയ നിലമ്പൂരിൽ ക്വട്ടേഷൻ സംഘങ്ങൾ വളരുന്നു. ചെറിയ കുറ്റകൃത‍്യങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന മേഖലയിൽ രാധ വധക്കേസോടെയാണ് ക്വട്ടേഷൻ സംഘത്തിന്‍റെ സാന്നിധ‍്യം രേഖപ്പെടുത്തപ്പെട്ടത്. തുടർന്ന്​ സ്വദേശത്തും വിദേശത്തുമുൾ​പ്പെടെയുള്ള കൊലപാതകങ്ങൾ, സ്വർണക്കടത്ത്, മയക്കുമരുന്ന് കടത്ത്​, തട്ടിക്കൊണ്ടുപോകൽ, പണം കവർച്ച തുടങ്ങിയ കേസുകളിൽ നിലമ്പൂരിലെ ക്വട്ടേഷൻ സംഘത്തിന്‍റെ സാന്നിധ‍്യം പൊലീസ് കണ്ടെത്തി. സംഘത്തിലെ പലരും ഇപ്പോൾ ജയിലിലാണ്​. ഒന്നര മാസം മുമ്പ് ബംഗളൂരു നിലമംഗലത്ത് വ‍്യവസായിയുടെ ഒന്നര കോടി രൂപ കൊള്ളയടിച്ച സംഘത്തിലെ മൂന്ന് പേർ നിലമ്പൂർ സ്വദേശികളാണ്. കുപ്രസിദ്ധനായ കോടാലി ശ്രീധരന്‍റെ സംഘത്തിൽപ്പെട്ടവർ വരെ നിലമ്പൂരിലുണ്ട്. മുക്കട്ടയിലെ പ്രവാസി വ‍്യവസായി ഷൈബിൻ അഷറഫ് മുഖ‍്യ പ്രതിയായ നാട്ടുവൈദ‍്യന്‍റെ കൊലപാതക കേസോടെ നിലമ്പൂരിലെ ക്വട്ടേഷൻ സംഘത്തിന്‍റെ പങ്കാളിത്തം വീണ്ടും ചർച്ചയാവുകയാണ്​. കേസിൽ ഒളിവിൽ പോയ അഞ്ച് പ്രതികളും നിലമ്പൂർ സ്വദേശികളാണ്. ഇവരിൽ ചിലർ ഒന്നിലധികം ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.