ജെസ്മിന
കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി കെ.കെ. ജെസ്മിന. 26കാരിയായ ജെസ്മിന ഐ ഗ്രൂപ് പ്രതിനിധിയായാണ് മത്സരിച്ചത്.
പേരാമ്പ്ര സ്വദേശിയാണ്. സജീർ ചെറുവണ്ണൂർ ആണ് ഭർത്താവ്. ലീഗ് പ്രവർത്തകനായ മുഴിപ്പോത്ത് മജീദിന്‍റെ മകളായ ജെസ്മിന കാമ്പസ് രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി, കെ.എസ്.യു ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഐ ഗ്രൂപ്പിൽ നിന്ന് വൈശാൽ കല്ലാട്ടും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി വിജയിച്ചിട്ടുണ്ട്. ജില്ല വൈസ് പ്രസിഡന്റായി അഡ്വ. ഷാഹിദ് കടലുണ്ടിയും ജില്ല ജനറൽ സെക്രട്ടറിയായി വിജയിച്ച പി.എം. ആഷിഖും ഐ ഗ്രൂപ് പ്രതിനിധികളാണ്.
അഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാരാണ് ജില്ലയിൽ നിന്നുള്ളത്. അഡ്വ. സുഫ്യാൻ ചെറുവാടി- സിദ്ദീഖ് വിഭാഗം, ബബിൻരാജ് -കെ.സി. വേണുഗോപാൽ വിഭാഗം, ടി.എം. നിമേഷ് - കെ.സി. അബു വിഭാഗം എന്നിങ്ങനെയാണ് മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.