കൈ​ത​പ്പൊ​യി​ൽ എം.​ഇ.​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ സി​ൽ​വ​ർ ജൂ​ബി​ലി ഉ​ദ്ഘാ​ട​ന​വും മോ​ണ്ടി​സോ​റി ബ്ലോ​ക്കി​ന്റെ ശി​ലാ​സ്ഥാ​പ​ന​വും നി​ർ​വ​ഹി​ച്ച് പ്രി​യ​ങ്ക ഗാ​ന്ധി എം.​പി സം​സാ​രി​ക്കു​ന്നു

മാനുഷിക മൂല്യങ്ങൾ വിദ്യാർഥികളിലൂടെ വളർത്തി എടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: പ്രിയങ്ക ഗാന്ധി എം.പി

താ​മ​ര​ശ്ശേ​രി: മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ലൂ​ടെ വ​ള​ർ​ത്തി എ​ടു​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്റെ ആ​വ​ശ്യ​മാ​ണെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി എം.​പി പ​റ​ഞ്ഞു. കൈ​ത​പ്പൊ​യി​ൽ എം.​ഇ.​എ​സ്. സെ​ൻ​ഡ്ര​ൽ സ്കൂ​ൾ സി​ൽ​വ​ർ ജൂ​ബി​ലി ഉ​ദ്ഘാ​ട​ന​വും മോ​ണ്ടി​സോ​റി ബ്ലോ​ക്കി​ന്റെ ശി​ലാ​സ്ഥാ​പ​ന​വും നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

21ാം വ​യ​സ്സി​ൽ ഒ​രു മോ​ണ്ടി​സോ​റി അ​ധ്യാ​പി​ക​യാ​യി ത​ന്റെ വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹി​ക യാ​ത്ര ആ​രം​ഭി​ക്കു​ക​യും വി​ഷ​യ​പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന​തി​ലു​പ​രി, കു​ട്ടി​ക​ളെ ന​ല്ല മ​നു​ഷ്യ​രാ​ക്കി വ​ള​ർ​ത്തു​ക​യാ​ണ് യ​ഥാ​ർ​ഥ വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ ല​ക്ഷ്യ​മെ​ന്ന് ത​നി​ക്ക് തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചു.

സ്നേ​ഹം, ക​രു​ണ, സ​ഹാ​നു​ഭൂ​തി തു​ട​ങ്ങി​യ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​മ്പോ​ഴാ​ണ് അ​വ​ർ സ​മൂ​ഹ​ത്തി​നും രാ​ജ്യ​ത്തി​നും വി​ല​പ്പെ​ട്ട പൗ​ര​ന്മാ​രാ​യി മാ​റു​ന്ന​തെ​ന്നും കു​ട്ടി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു.

ഇ​ത്ത​ര​ത്തി​ലു​ള്ള മൂ​ല്യാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​ൻ പ​രി​ശ്ര​മി​ച്ച ന​ല്ല വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ സ​മ​ർ​പ്പി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി മൂ​ല്യ​ങ്ങ​ൾ നെ​ഞ്ചി​ലേ​റ്റി​യ പൗ​ര​ൻ​മാ​രെ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​മെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു. ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ അ​ജ്മി​യാ​ണ് പ്രി​യ​ങ്ക​ഗാ​ന്ധി​യു​ടെ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി. എം.​ഇ.​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​പി.​എ. ഫ​സ​ൽ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മി​ല്ലി മോ​ഹ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അം​ബി​ക മം​ഗ​ല​ത്ത്, അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, ബി​ജു താ​ന്നി​ക്കാ​ക്കു​ഴി, വി.​പി. അ​ബ്ദു​റ​ഹ്മാ​ൻ, ഡോ. ​റ​ഹീം ഫ​സ​ൽ, സി. ​ട. സ​ക്കീ​ർ ഹു​സൈ​ൻ, കെ.​വി. സ​ലീം, മാ​നേ​ജ​ർ കെ.​എം.​ഡി. മു​ഹ​മ്മ​ദ്‌, ട്ര​ഷ​റ​ർ എ.​സി. അ​ബ്ദു​ൽ അ​സീ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സ്കൂ​ൾ ഹെ​ഡ് ഗേ​ൾ ഹി​ഫ്ത ക​ദീ​ജ സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - Need of the hour is to inculcate human values ​​through students: Priyanka Gandhi MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.