മുഹമ്മദ് റെയ്ഹാൻ
നാദാപുരം: 13വയസ്സുള്ള ബാലികയെ ലൈംഗിക അതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കിയ കേസിലെ പ്രതിക്ക് 53വർഷം കഠിനതടവും 2,10000 രൂപ പിഴയും വിധിച്ചു.
കേസിലെ പ്രതിയായ നൊച്ചാട് പഞ്ചായത്തിലെ മുളിയങ്ങൽ സ്വദേശി ചേരമ്പറ്റമീത്തൽ മുഹമ്മദ് റെയ്ഹാനെയാണ് (41) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ദേവൻ. കെ. മേനോൻ ശിക്ഷിച്ചത്. എട്ടാം ക്ലാസിൽ പഠിക്കുന്ന പതിമൂന്ന് വയസ്സുകാരിയായ വിദ്യാർഥിത്ഥിനിയെ ലൈംഗിക അതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കിയയെന്നാണ് കേസ്. 2024 ഫെബ്രുവരി 27ന് രജിസ്റ്റർ ചെയ്ത കേസിൽ പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ എം.എ. സന്തോഷ്, സബ് ഇൻസ്പെക്ടരും ഇപ്പോൾ കതിരൂർ ഇൻസ്പെക്ടറുമായ കെ.പി. വിനോദ്കുമാർ എന്നിവരാണ് അന്വേഷണം നടത്തി ചാർജ് ഷീറ്റ് ബോധിപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.