Posted On
date_range Updated On
date_range 41 കുപ്പി വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
വടകര: 41 കുപ്പി മാഹി മദ്യവുമായി ഒരാളെ വടകര എക്സൈസ് പിടികൂടി. മലപ്പുറം ഏറനാട് പൂളക്കുന്നേൽ മുഹമ്മദ് യൂനസ് (39) ആണ് പിടിയിലായത്. ബൈക്കിൽ മദ്യം കടത്തുന്നതിനിടെ അഴിയൂർ ചെക്ക് പോസ്റ്റിന് സമീപത്തു നിന്നും വെള്ളിയാഴ്ച രാത്രി 8.30നാണ് ഇയാൾ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂലിന്റെ നേതൃത്വത്തിൽ കെ. ഷിരാജ്, കെ.പി. സായിദാസ്, സി.എം. സുരേഷ് കുമാർ, എ. ശ്യാംരാജ്, ഇ.എം. മുസ്‌ബിൻ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.