അ​രു​ൺ

കു​മാ​ർ

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കോഴിക്കോട് : 200 ഗ്രാമോളം എം.ഡി.എം.എയുമായി കോവൂർ സ്വദേശി പിടിയിൽ. കോവൂർ ഓർഫനേജ് ഹോമിന് സമീപം വാടകക്ക് താമസിക്കുന്ന പൊക്കുന്ന് സ്വദേശി പുളിക്കൽ വീട്ടിൽ അരുൺ കുമാർ (28) ആണ് പിടിയിലായത്. ഇത് മൂന്നാം തവണയാണ് ഇയാൾ പിടിയിലാകുന്നത്.

കോവൂരിന് സമീപത്തുവെച്ച് മെഡിക്കൽ കോളജ് എസ്.ഐ ബബിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ബംഗളൂരുവിൽനിന്നും മറ്റും മയക്കുമരുന്ന് മൊത്തമായി കൊണ്ടുവന്ന് വിൽപന നടത്തുന്നയാളാണ്.

2022ൽ വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽവെച്ച് 300 ഗ്രാമോളം എം.ഡി.എം.എയുമായി എക്സൈസ് പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും 2025 ഏപ്രിലിൽ എം.ഡി.എം.എ വിൽപന നടത്തുന്നതിനിടെ ഗോവിന്ദപുരം നാരങ്ങാളി അമ്പലത്തിന് സമീപം വെച്ച് മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായിരുന്നു. വീണ്ടും ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും പിടിയിലായത്. 

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.