പണവും മൊബൈലുകളും കവർന്ന നാടോടി സ്ത്രീ അറസ്​റ്റിൽ

രാമനാട്ടുകര: തൊഴിലാളികളുടെ താമസസ്ഥലത്ത് മോഷണം നടത്തി . എ.ബി.എം ഫോര്‍ കമ്പനിയുടെ തൊഴിലാളികളുടെ താമസസ്ഥലത്താണ് നാടോടി സ്ത്രീ മോഷണം നടത്തിയത്. തമിഴ് നാടോടി സ്ത്രീ ശിവകാമിയെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചത്. തോട്ടുങ്ങല്‍ കുറ്റിക്കാട്ടില്‍ ഷമീനയുടെ വീട്ടില്‍ ബുധനാഴ്ച മോഷ്​ടിക്കുന്നതിനിടെയാണ് നാട്ടുകാരുടെ പിടിയിലായത്. ചോദ്യം ചെയ്യലിലാണ് എ.ബി.എം ഫോര്‍ കമ്പനിയുടെ തൊഴിലാളികളുടെ താമസ സ്ഥലത്ത് മോഷണം നടത്തിയ വിവരം അറിയുന്നത്.
ആള്‍കൂട്ടത്തിനിടെ യുവതിയുടെ പക്കൽ നിന്നും കണ്ടെത്തിയ ഫോണുകളിലൊന്ന് തന്‍റെയാണെന്ന് തൊഴിലാളി പറഞ്ഞപ്പോള്‍ മറ്റെന്തെങ്കിലും നഷ്​ടപ്പെട്ടിട്ടുണ്ടോയെന്നു നോക്കാന്‍ തൊഴിലാളികള്‍ നിസരി ജങ്ഷനു സമീപത്തെ താമസസ്ഥലത്ത് അന്വേഷണം നടത്തിയത്. പൂട്ടുപൊളിച്ച് അകത്തുകയറിയാണ് മൊബൈല്‍ ഫോണുകളും 8000 രൂപയും അപഹരിച്ചത്. 
Tags:    
News Summary - woman arrested for stealing money and mobile phones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.