വിസ്‌ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിച്ച യൂത്ത് അവയ്കനിംഗ് പ്രോഗ്രാം വിസ്റ്റം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ. സജാദ് ഉദ്ഘാടനം ചെയ്യുന്നു
ജനസംഖ്യ കുറയുന്നതിന്റെ അപകടം തിരിച്ചറിയണം: വിസ്ഡം യൂത്ത്
കോഴിക്കോട്: സംസ്ഥാനത്ത് ജനസംഖ്യാ വളർച്ചാനിരക്ക് തുടർച്ചയായി കുറയുന്ന സാഹചര്യത്തിൽ അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ ഗൗരവമായി വിലയിരുത്തണമെന്നും, ജനസംഖ്യാ കുറവിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സമൂഹത്തിൽ ബോധവൽക്കരണം ശക്തമാക്കണമെന്നും വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച യൂത്ത് അവേയ്കനിങ് മീറ്റ് ആവശ്യപ്പെട്ടു.
കുടുംബ, സൗഹൃദ നയങ്ങൾ, ശിശുപരിപാലന സംവിധാനങ്ങൾ, തൊഴിൽ-കുടുംബ സന്തുലനം ഉറപ്പാക്കുന്ന പദ്ധതികൾ എന്നിവ ശക്തിപ്പെടുത്തണം. ജനനനിരക്ക് കുറയുന്നതും പ്രായമായവരുടെ എണ്ണം വർധിക്കുന്നതും ഭാവിയിൽ തൊഴിൽശക്തിയുടെ കുറവ്, സാമൂഹിക സുരക്ഷാ സംവിധാനങ്ങളിലെ സമ്മർദ്ദം, ആരോഗ്യപരിചരണ ചെലവുകളുടെ വർധന തുടങ്ങിയ നിരവധി വെല്ലുവിളികൾക്ക് കാരണമാകാൻ സാധ്യതയുണ്ട്.
യുവതലമുറക്ക് വിവാഹവും കുടുംബജീവിതവും മുന്നോട്ട് കൊണ്ടുപോകുന്നതിന് അനുകൂലമായ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരും സമൂഹവും കൂടുതൽ ശ്രദ്ധ ചെലുത്തണം. ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങളും കൃത്യമായ വിവരശേഖരണവും നടത്തി ദീർഘകാല നയരൂപീകരണം നടത്തണമെന്നും വിസ്ഡം യൂത്ത് ആവശ്യപ്പെട്ടു.
വിസ്‌ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിച്ച യൂത്ത് അവയ്കനിങ് പ്രോഗ്രാം വിസ്റ്റം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ. സജാദ് ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് ടി.കെ നിഷാദ് സലഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.പി ബഷീർ, ട്രഷറർ അമീർ, ഭാരവാഹികളായ ജംഷീർ സ്വലാഹി, അബ്‌ദുറഹ്‌മാൻ ചുങ്കത്തറ, ഷമീൽ അരീക്കോട്, നൗഫൽ, നിഹാദ് എം സി സി എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.