വിലങ്ങാട് വനഭൂമിയിൽ കാട്ടു തീ

കോഴിക്കോട്: വിലങ്ങാട് വനഭൂമിയിൽ കാട്ടു തീ. തെക്കെ വായാട് റവന്യൂ ഫോറസ്റ്റിലാണ് തീ പിടുത്തം ഉണ്ടായത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് തീ പിടുത്തമുണ്ടായത്. തീ മറ്റിടങ്ങളിലേക്ക് പടരുന്നത് നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിൽ ഒഴിവായി.

ശക്തമായ കാറ്റിൽ തീ മറ്റിടങ്ങളിലേക്ക് പടരുമോ എന്ന ആശങ്ക ശക്തമായിരുന്നു. എന്നാൽ, ഇന്നലെ രാത്രി വൈകി തീ പടരുന്നത് നിയന്ത്രണ വിധേയമായിരിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ നീക്കമാണ് നിയന്ത്രിക്കാൻ സഹായകരമായത്. ആറ് ഏക്കറിലേറെ ഭൂമിയിൽ തീപടർന്നു.  വാഹന സൗകര്യമില്ലാത്ത സ്ഥലമായതിനാൽ തീയണക്കൽ ദുഷ്കരമായി. രണ്ട് കിലോമീറ്റർ നടന്നുവേണം തീപിടിച്ച സ്ഥല​ത്ത് എത്താൻ. ജനവാസ കേന്ദ്രത്തിലേക്ക് തീ പടരുന്നത് തടയാൻ കാണിച്ച ജാഗ്രതയാണ് ഏറെ ഗുണം ചെയ്തതെന്ന് നാട്ടുകാർ പറയുന്നു.

Tags:    
News Summary - Wildfire in Vilangad forest land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.