കോഴിക്കോട്: ഇഖ്‌റാ തണൽ സൂപ്പർ സ്പെഷ്യാലിറ്റി ഏർളി ഇന്റർവെൻഷൻ സെന്ററിൽ ലോകാരോഗ്യ സംഘടന പ്രതിനിധികൾ സന്ദർശിച്ചു.ലോകാരോഗ്യ സംഘടന (WHO) ഇന്ത്യ പ്രതിനിധി ഡോ. റോഡേറിക്കോ എച്ച്. ഒഫ്രിൻ, സംഘടനയുടെ ഇന്ത്യയിലെ നാഷണൽ പ്രൊഫഷണൽ ഓഫീസർ (Injuries, Disabilities, Assistive Technology and Rehabilitation) ഡോ. മുഹമ്മദ് അഷീൽ ബിയുമാണ് സന്ദർശനം നടത്തിയത്.
സെന്ററിലെ സേവനങ്ങളും, പ്രത്യേകിച്ച് പ്രാരംഭ ഇടപെടൽ (Early Intervention) മേഖലയിൽ നടപ്പിലാക്കുന്ന വിവിധ പരിപാടികളും അവർ വിലയിരുത്തി. കുട്ടികളുടെയും പ്രത്യേക ആവശ്യങ്ങളുള്ളവരുടെയും ഭാവി മെച്ചപ്പെടുത്തുന്നതിന് ഇത്തരത്തിലുള്ള കേന്ദ്രങ്ങളുടെ പ്രവർത്തനം മാതൃകാപരമാണെന്ന് അവർ അഭിപ്രായപ്പെട്ടു.കേന്ദ്രത്തിലെ അധികൃതർ, വിദഗ്ധർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലോകാരോഗ്യ സംഘടന പ്രതിനിധികളുടെ സന്ദർശനം സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് വലിയ പ്രോത്സാഹനമാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.