വെസ്റ്റ്ഹിൽ ടെക്നിക്കൽ ഹൈസ്കൂൾ പൂർവ വിദ്യാർഥി കുടുംബ സംഗമം

കോഴിക്കോട്: വെസ്റ്റ്ഹിൽ ടെക്നിക്കൽ ഹൈസ്കൂൾ 1986-89 ബാച്ച് റിപ്പബ്ലിക് ദിനത്തിൽ കുടുംബ സംഗമം നടത്തി. ഹോട്ടൽ ഈസ്റ്റ് അവന്യൂവിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് സന്തോഷ് അധ്യക്ഷത വഹിച്ചു. രത്നവല്ലി ടീച്ചർ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് സുനിൽ കുമാർ അന്തരിച്ച അധ്യാപരെയും സഹപാഠികളെയും അനുസ്മരിച്ചു. 

സെക്രട്ടറി മഹേഷ് ബാബു, ജോയന്റ് സെക്രട്ടറി ദ്വാരകനാഥ്, പ്രോഗ്രാം കോഡിനേറ്റർ വിനീത് രാമാനന്ദൻ എന്നിവർ സംസാരിച്ചു. സഹപാഠികളും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായി. ട്രഷറർ സതീഷ് നന്ദി പറഞ്ഞു.

Tags:    
News Summary - Westhill Technical High School Alumni Family Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.