ഗോതമ്പ് റോഡ്: ചേലാംകുന്ന് ഉന്നതിയിലെ ട്യൂഷൻ സെന്ററിലെ വിദ്യാർഥികൾ ഇനി നിലത്തിരുന്ന് പഠിക്കേണ്ട. ആവശ്യമായ ഫർണിച്ചർ സൗജന്യമായി വെൽഫെയർ പാർട്ടി നൽകും. കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ് റോഡ് ചേലാംകുന്ന് ഉന്നതിയിൽ എൽ.പി, യു.പി തലത്തിൽ നിലത്തിരുന്ന് പഠിക്കുന്ന പത്തിലധികം വിദ്യാർഥികളുടെയും അവരെ പഠിപ്പിക്കുന്ന എട്ടാം ക്ലാസുകാരായ അധ്യാപകരുടെയും ദുരവസ്ഥയെക്കുറിച്ച് കഴിഞ്ഞ മാസം മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
ഇതറിഞ്ഞ വെൽഫെയർ പാർട്ടി അംഗങ്ങൾ ഫർണിച്ചർ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. ട്യൂഷൻ സെന്ററിലേക്ക് ആവശ്യമായ ബെഞ്ചും ഡെസ്കുമാണ് സൗജന്യമായി നൽകുന്നത്. സെപ്റ്റംബർ 14 ന് വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്യും. ചേലാംകുന്ന് സർക്കാർ അംഗൻവാടിയുടെ മുകളിൽ തുണികൊണ്ടു വലിച്ചുകെട്ടി മറയുണ്ടാക്കി പ്രവർത്തിച്ച ഈ ട്യൂഷൻ സെന്റർ പ്രീ മ്യൂൾ എന്ന പേരിലാണ് അറിയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.