വോ​ട്ട​വ​കാ​ശത്തിൽ ആ​ശ​യ​കു​ഴ​പ്പം; ജി​ല്ല​ പ​ഞ്ചാ​യ​ത്ത് യോ​ഗം സ്തം​ഭി​ച്ചു

കോ​ഴി​ക്കോ​ട്: പ​ഞ്ചാ​യ​ത്ത് രാ​ജ് നി​യ​മ​ത്തി​ൽ അം​ഗ​ങ്ങ​ളു​ടെ വോ​ട്ട​വ​കാ​ശം സം​ബ​ന്ധി​ച്ച ആ​ശ​യ​കു​ഴ​പ്പ​ത്തി​ൽ കൗ​ൺ​സി​ൽ സ്തം​ഭി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച സ​ർ​ക്കാ​ർ മ​റു​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും വി​ഹി​തം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ലെ പ്ര​തി​പ​ക്ഷ പ്ര​മേ​യ ച​ർ​ച്ച​യാ​ണ് സ്തം​ഭ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് രാ​ജ് നി​യ​മം സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തി​ൽ പ്ര​മേ​യം വോ​ട്ടി​നി​ടാ​ൻ തീ​രു​മാ​നി​ച്ച​തോ​​ടെ​യാ​ണ് നി​യ​മ​ത്തി​ലെ ആ​ശ​യ​ക്കു​ഴ​പ്പം അം​ഗ​ങ്ങ​ളെ​യും ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ​യും കു​ഴ​ക്കി​യ​ത്. പ​ദ്ധ​തി വി​ഹി​തം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന കെ.​കെ.​ദി​നേ​ശ​ന്റെ പ്ര​മേ​യം വോ​ട്ടി​നി​ടാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ ആ​ർ​ക്കൊ​ക്കെ വോ​ട്ട​വ​കാ​ശം എ​ന്ന​തു സം​ബ​ന്ധി​ച്ചാ​ണ് ത​ർ​ക്കം ഉ​യ​ർ​ന്ന​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ബ്ലോ​ക്ക് പ‍ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​ർ​ക്കും വോ​ട്ട് അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഡോ. ​കെ.​കെ.​ഹ​നീ​ഫ​യും കെ.​കെ. ദി​നേ​ശ​നും സി.​എം. യ​ശോ​ദ​യു​ടെ​യും സ​ർ​ക്കു​ല​ർ ഉ​ദ്ധ​രി​ച്ച് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ത​ർ​ക്കം ആ​രം​ഭി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​ർ എ​ക്സ് ഒ​ഫി​ഷ്യോ അം​ഗ​ങ്ങ​ളാ​ണെ​ന്നും അ​വ​ർ​ക്ക് വോ​ട്ടി​​ല്ലെ​ന്നും യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ളാ​യ രാ​ജേ​ഷ് ജോ​സ് മാ​സ്റ്റ​ർ, പി.​ജി.​മു​ഹ​മ്മ​ദ്, മി​സ്ഹ​ബ് കീ​ഴ​രി​യൂ​ർ, ആ​ർ.​ഷ​ഹീ​ൻ, ടി.​കെ. സി​ബി തു​ട​ങ്ങി​യ​വ​ർ വാ​ദി​ച്ചു. അ​തി​നി​ട​യി​ൽ പ്ര​മേ​യം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക്കു വൈ​സ് പ്ര​സി​ഡ​ന്റ് കെ.​കെ.​ന​വാ​സ് മ​റു​പ​ടി പ​റ​ഞ്ഞു. നേ​ര​ത്തെ പി​ണ​റാ​യി സ​ർ​ക്കാ​ർ പ​ദ്ധ​തി വി​ഹി​ത​മാ​യി വ​ലി​യ തു​ക പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും അ​തു മു​ഴു​വ​ൻ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വി.​ഡി.​സ​തീ​ശ​ൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച തു​ക നേ​ര​ത്തേ ല​ഭി​ച്ച തു​ക​യെ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ന്നും ക​ണ​ക്കു​ക​ൾ ഉ​ദ്ധ​രി​ച്ച് പ്ര​മേ​യ​ത്തെ എ​തി​ർ​ത്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​മേ​യം പി​ൻ​വ​ലി​ക്കാ​ൻ ദി​നേ​ശ​ൻ ത​യാ​റു​ണ്ടോ എ​ന്നു പ്ര​സി​ഡ​ന്റ് മി​ല്ലി മോ​ഹ​ൻ ചോ​ദി​ച്ചു. പ്ര​മേ​യ​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​യി ദി​നേ​ശ​ൻ പ​റ​ഞ്ഞ​തോ​ടെ വോ​ട്ടി​നി​ടാ​ൻ തീ​രു​മാ​നി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്റി​ന് വോ​ട്ട് അ​വ​കാ​ശം സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തി​നു ഡോ. ​കെ.​കെ. ഹ​നീ​ഫ തി​രി​കൊ​ളു​ത്തി​യ​തോ​ടെ ഏ​റെ നേ​രം ബ​ഹ​ള​മാ​യി. സെ​ക്ര​ട്ട​റി വി.​കെ. മു​ര​ളി കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്ക​ട്ടെ എ​ന്ന അ​ഭി​പ്രാ​യ​ത്തി​ൽ ഇ​രു കൂ​ട്ട​രും യോ​ജി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​ർ​ക്ക് വോ​ട്ട് അ​വ​കാ​ശം ഉ​ണ്ടെ​ന്നു ഡോ. ​കെ.​കെ.​ഹ​നീ​ഫ പ​റ​ഞ്ഞ​ത് ശ​രി​വെ​ക്കും വി​ധം സെ​ക്ര​ട്ട​റി വി​ശ​ദീ​ക​ര​ണം ന​ൽ​കി. ഇ​തോ​ടെ വീ​ണ്ടും ബ​ഹ​ള​മാ​യി. അ​ങ്ങ​നെ വെ​റു​തേ പ​റ​ഞ്ഞാ​ൽ പോ​രാ, ആ​ക്ടും സ​ർ​ക്കു​ല​റും കാ​ണി​ക്ക​ണ​മെ​ന്നു മി​സ്ഹ​ബ് കീ​ഴ​രി​യൂ​രും പി.​ജി. മു​ഹ​മ്മ​ദും രാ​ജേ​ഷ് ജോ​സ് മാ​റ്റ്റ​റും ആ​ർ. ഷ​ഹീ​നും ആ​വ​ശ്യ​പ്പെ​ട്ടു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ റീ​മ കു​ന്നു​മ്മ​ൽ വ​കു​പ്പു​ക​ൾ വാ​യി​ച്ച് ​ബ്ലോ​ക്ക് പ്ര​സി​ഡ​ന്റു​മാ​ർ​ക്ക് വോ​ട്ട​വ​കാ​ശ​മി​ല്ലെ​ന്ന് വാ​ദി​ച്ചു.

അ​വ​സാ​നം പ്ര​മേ​യം വോ​ട്ടി​നി​ടു​ക​യാ​ണെ​ന്നും അ​തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ മാ​ത്രം വോ​ട്ട് ചെ​യ്താ​ൽ മ​തി​യെ​ന്നു​മു​ള്ള പ്ര​സി​ഡ​ന്റി​ന്റെ നി​ർ​ദേ​ശ​ത്തോ​ട് എ​ല്ലാ​വ​രും യോ​ജി​ച്ചു. പ്ര​മേ​യം 13 നെ​തി​രെ 15 വോ​ട്ടു​ക​ൾ​ക്കു ത​ള്ളി പ്ര​മേ​യ ച​ർ​ച്ച​ക്ക് വി​രാ​മ​മി​ട്ടു.

സെ​ൽ​ഫ് മാ​ർ​ക്ക​റ്റി​ങ് വേ​ണ്ട... അം​ഗ​ങ്ങ​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം വേ​ണം

സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന്റെ നേ​ത്യ​ത്വ​ത്തി​ൽ വീ​ൽ ചെ​യ​ർ ന​ൽ​കു​ന്ന​തി​ന് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​നീ​ർ എ​ര​വ​ത്ത് സ്വ​ന്തം ഫോ​ട്ടോ പ​തി​ച്ച് പ​ര​സ്യം ന​ൽ​കി​യ​ത് കെ.​കെ. ദി​നേ​ശ​നും കെ.​കെ.​ഹ​നീ​ഫ​യും ചോ​ദ്യം ചെ​യ്യു​ക​യും എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും ഇ​തു ചെ​യ്യാ​ൻ അ​നു​മ​തി ഉ​ണ്ടോ എ​ന്നും ചോ​ദ്യ​മു​ന്ന​യി​ച്ചു. ത​ന്റെ ഡി​വി​ഷ​നി​ലേ​ക്ക് മാ​ത്ര​മാ​ണ് താ​ൻ ഫോ​ട്ടോ വെ​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തി​യ​തെ​ന്നും ചി​ല​ർ പ​രി​ച​യ​ള്ള​വ​ർ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും മു​നീ​ർ എ​ര​വ​ത്ത് പ​റ​ഞ്ഞു. അം​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ആ​രോ​ഗ്യം,ക്ഷേ​മം, വി​ദ്യാ​ഭ്യാ​സം എ​ന്നീ​കാ​ര്യ​ങ്ങ​ളി​ൽ മ​ത്സ​രാ​ധി​ഷ്ഠി​ത രീ​തി​യി​ൽ അം​ഗ​ങ്ങ​ൾ സേ​വ​ന​ത​ൽ​പ​ര​രാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

റി​വി​ഷ​ൻ ന​ട​ത്താ​ൻ അം​ഗ​ങ്ങ​ളു​ടെ സ​മ്മ​തം നി​ർ​ബ​ന്ധ​മാ​ക്കി

പ​ദ്ധ​തി​ക​ൾ​ക്ക് കൂ​ടു​ത​ൽ തു​ക വ​ക​യി​രു​ത്തു​ന്ന​തി​ന് മു​മ്പ് അം​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ക്ക​ണ​മെ​ന്നും അം​ഗ​ങ്ങ​ളു​ടെ സ​മ്മ​ത​പ​ത്രം നി​ർ​ബ​ന്ധ​മാ​യി വാ​ങ്ങ​ണ​മെ​ന്നും പി.​ജി. മു​ഹ​മ്മ​ദ് ആ​വ​ശ്യ​പ്പെ​ട്ടു. ക​രാ​റു​കാ​രും എ​ൻ​ജി​നീ​യ​ർ​മാ​രും മാ​ത്രം കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തു​മൂ​ലം ഖ​ജ​നാ​വി​ന് ന​ഷ്ടം വ​രു​ന്നു​വെ​ന്ന് അം​ഗ​ങ്ങ​ൾ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് റി​വി​ഷ​ൻ തു​ക വ​ക​യി​രു​ത്താ​ൻ അം​ഗ​ങ്ങ​ളു​ടെ സ​മ്മ​ത പ​ത്രം നി​ർ​ബ​ന്ധ​മാ​ക്കി.

Tags:    
News Summary - Voting Right Confusion: District Panchayat Meeting Gridlocked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.