പേപ്പട്ടിശല്യം; സർക്കാർ അനാസ്ഥക്കെതിരെ അപായ ബോർഡുകൾ

എളേറ്റിൽ: പേപ്പട്ടി ആക്രമണങ്ങളും പേവിഷബാധയേറ്റ് മരണങ്ങളും തുടർച്ചയായുണ്ടായിട്ടും ഒരു പരിഹാരവും കാണാത്ത സർക്കാറിന്റെ അനാസ്ഥക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ്‌ അപായ ബോർഡുകൾ സ്ഥാപിച്ച് പ്രതിഷേധിച്ചു. എളേറ്റിൽ വട്ടോളിയിൽ മുസ്‌ലിം യൂത്ത് ലീഗ്‌ കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധം പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ എൻ.സി. ഉസ്സയിൻ ഉദ്ഘാടനം ചെയ്തു.

എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.ടി. റഊഫ്, പഞ്ചായത്ത് യൂത്ത് ലീഗ്‌ പ്രസിഡന്റ് ഷമീർ പറക്കുന്ന്, ജനറൽ സെക്രട്ടറി വി.കെ. സൈദ്, എം.കെ.സി. അബ്ദുറഹ്മാൻ, വി.പി. അഷ്‌റഫ്‌, ഫസൽ ആവിലോറ, ജാഫർ അരീക്കര, കെ. മുഹമ്മദലി, പി.പി. റുഖിയ, എം.സി. മുജീർ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - virus-Boards protest against government negligence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.