ഉന്നത വിജയികളെ വേങ്ങേരി ഹരിത റസിഡൻറ്‌സ് അസോസിയേഷൻ അനുമോദിച്ചു

കോഴിക്കോട്: ഉന്നത വിജയികളെ വേങ്ങേരി ഹരിത റസിഡൻറ്‌സ് അസോസിയേഷൻ അനുമോദിച്ചു. 2025 ജൂൺ 22-ന് ഉച്ചക്ക് ശേഷം കരുൺദാസ് എന്നിവരുടെ വീട്ടിൽ ഹരിത റസിഡൻറ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

അസോസിയേഷൻ വൈസ് പ്രസിഡൻറ് പി.ആർ. വിനീത് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ പരിധിയിലെ വിദ്യാർത്ഥികളായ ആദികേഷ്, കാജൽ, അസിൻ ഫിറോസ്, ഷാരോൺ, കാർത്തിക്, നന്ദന, വൈഷ്ണ

എന്നിവരാണ് ഉന്നത വിജയം നേടി അസോസിയേഷന്റെ അഭിനന്ദനത്തിന് അർഹരായത്. ഗണേഷ് നാരായണ അയ്യർ, ജോൺസൺ, പി.ജി. നന്ദകുമാർ എന്നിവർ കുട്ടികൾക്ക് മെമെൻ്റോ നൽകി. ചടങ്ങിന് അസോസിയേഷൻ സെക്രട്ടറി എ.കെ. ഷിനുദാസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ബീന സത്യൻ നന്ദിയും രേഖപ്പെടുത്തി.

Tags:    
News Summary - Vengeri Haritha Residents Association felicitated the top winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.