ജഗീഷ്
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
വടകര: പുതിയ ബസ് സ്റ്റാൻഡിനു സമീപം അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പയ്യോളി നിടിയചാലിൽ ജഗീഷിനെയാണ് (31) വടകര എസ്.ഐ സജീഷും സംഘവും അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് ഓടാൻ ശ്രമിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് അരയിൽ പൊതി കണ്ടെത്തിയത്.
പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. പരിശോധനയിൽ എസ്.ഐ പ്രകാശൻ, സീനിയർ സി.പി.ഒമാരായ വി.വി. ഷാജി, അനിൽ, സി.പി.ഒമാരായ ദീപക്, അഷറഫ്, നിതിൻ, നിഖിൽ, ശ്യാംലാൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.