ഗ്രാമീണ ഗ്രന്ഥാലയം കുന്നുമ്മക്കര വനിതാവേദിയുടെ വനിത ദിനാചരണത്തിൽ ദീപ ചിത്രാലയം മുഖ്യപ്രഭാഷണം നടത്തുന്നു
Posted On
date_range Updated On
date_range ഗ്രാമീണ ഗ്രന്ഥാലയം കുന്നുമ്മക്കര വനിതാവേദിയുടെ വനിതാ ദിനാചരണം
വടകര: ഗ്രാമീണ ഗ്രന്ഥാലയം കുന്നുമ്മക്കര വനിതാവേദിയുടെ നേതൃത്വത്തിൽ വനിതാ ദിനാചരണം വിപുലമായി ആചരിച്ചു. ‘മാറുന്ന സ്ത്രീയും മാറുന്ന ലോകവും’ എന്ന വിഷയത്തിൽ ദീപ ചിത്രാലയം മുഖ്യപ്രഭാഷണം നടത്തി.
കുടുംബത്തിലും, സമൂഹത്തിലും സന്തോഷം വേണമെങ്കിൽ സ്ത്രീയുടെ സന്തോഷം ഉറപ്പ് വരുത്തണമെന്നും, സ്ത്രീക്ക് സ്വാതന്ത്ര്യം പുരുഷൻ അനുവദിച്ചു കൊടുക്കേണ്ടുന്ന ഒന്നല്ല മറിച്ചത് അവളുടെ അവകാശമാണെന്നും ദീപ ചിത്രാലയം പറഞ്ഞു. മിനി വിനോദ് അധ്യക്ഷതവഹിച്ചു. മോനിഷ സ്വാഗതവും സവിത നന്ദിയും പറഞ്ഞു. നിഷ പ്രസിൽ കവിതാലാപനം നടത്തി. വനിത വേദി അംഗങ്ങൾ ചേർന്ന് അവതരിപ്പിച്ച എം.ടിയുടെ സ്ത്രീകഥാപാത്രങ്ങൾ ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.