Posted On
date_range Updated On
date_range വായനയുടെ ആനന്ദത്തിൽ നരിക്കുന്ന് യു.പി സ്കൂൾ
എടച്ചേരി :നരിക്കുന്ന് യു.പി സ്കൂൾ അധ്യാപകരക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തിൽ വായനാനന്ദം പരിപാടിക്ക് തുടക്കം കുറിച്ചു . സ്കൂളിലെ മുഴുവൻ കുട്ടികളേയും വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. എഴുത്തുകാരൻ ഹരീഷ് പഞ്ചമി പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
വിദ്യാരംഗം ജോ:കൺവീനർ നൈനിക സുമേഷ് അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ സത്യൻ പാറോൽ, പി.ടി.എ പ്രസിഡന്റ് ബിജു മലയിൽ, മദർ പി.ടി.എ പ്രസിഡന്റ് വിജിഷ അനീഷ്, മനോജ് നാച്വറൽ, ഭാസ്ക്കരൻ ,പ്രജീഷ് പുന്നോളി , വിജേഷ്, റഷീദ് മാസ്റ്റർ, ബിനേഷ് . എൻ എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർ ജനീറ്റ അജയ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.