ആശുപത്രിയില്‍ പ്രവേശിപ്പിച്ച യു.ഡി.എഫ് പ്രവര്‍ത്തകരെ പാറക്കല്‍ അബ്​ദുല്ല സന്ദര്‍ശിക്കുന്നു

മുടപ്പിലാവില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് സംഘര്‍ഷം: അഞ്ചുപേര്‍ക്ക് പരിക്ക്

വ​ട​ക​ര: മു​ട​പ്പി​ലാ​വി​ല്‍ യു.​ഡി.​എ​ഫ്, എ​ല്‍.​ഡി.​എ​ഫ് സം​ഘ​ര്‍ഷ​ത്തി​ൽ അ​ഞ്ചു​​പേ​ർ​ക്ക്​ പ​രി​ക്ക്. മു​ട​പ്പി​ലാ​വി​ല്‍ എ​ല്‍.​പി സ്കൂ​ള്‍ പ​രി​സ​ര​ത്ത് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ് മ​ണി​ക്കു​ശേ​ഷ​മാ​ണ് സം​ഭ​വം. മൂ​ന്ന്​ എ​ല്‍.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ക്കും ര​ണ്ട് യു.​ഡി.​എ​ഫു​കാ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ എ​സ്.​എ​ഫ്.​ഐ വ​ട​ക​ര ഏ​രി​യ സെ​ക്ര​ട്ട​റി മു​ട​പ്പി​ലാ​വി​ല്‍ ഗ്രാ​ന്മ​യി​ല്‍ അ​രു​ണ്‍ ഘോ​ഷ്, താ​ഴ​ത്ത് കു​നി​യി​ല്‍ അ​ഖി​ല്‍, വാ​രി​യം വീ​ട്ടി​ല്‍ അ​രു​ണ്‍ എ​ന്നി​വ​രെ വ​ട​ക​ര സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ലും യു.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​രാ​യ ജ​മാ​ല്‍ പു​ളി​ക്കൂ​ല്‍, അ​നൂ​പ് മു​ട​പ്പി​ലാ​വി​ല്‍ എ​ന്നി​വ​രെ വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. 10 പേ​ര​ട​ങ്ങു​ന്ന യു.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ മ​ര്‍ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ല്‍.​ഡി.​എ​ഫ് ആ​രോ​പി​ച്ചു.

പാ​ര്‍ട്ടി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നോ​ക്കു​കു​ത്തി​യാ​ക്കി ക​ള്ള​വോ​ട്ട് ഉ​ള്‍പ്പെ​ടെ ചെ​യ്ത സി.​പി.​എം പ​രാ​ജ​യ ഭീ​തി​കാ​ര​ണം യു.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സ്​​ഥാ​നാ​ർ​ഥി പാ​റ​ക്ക​ല്‍ അ​ബ്​​ദു​ല്ല പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ യു.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​രെ പാ​റ​ക്ക​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍ശി​ച്ചു.

Tags:    
News Summary - udf-ldf clash in Mudappilavu; five injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.