രണ്ടു ട്രെയിനുകള്‍കൂടി സര്‍വിസ് ആരംഭിക്കുന്നു
വടകര: ഏറനാട് എക്സ്പ്രസും നേരത്തേയുണ്ടായിരുന്ന കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിനും വീണ്ടും സര്‍വിസ് ആരംഭിക്കുന്നു. ഇരുവണ്ടികളും കോവിഡ് സാഹചര്യത്തിലാണ് നിര്‍ത്തിയത്. ബുധനാഴ്ച മുതലാണ് സര്‍വിസ് ആരംഭിക്കുക. ഏറനാട് എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍: 06605) മംഗളൂരുവിൽനിന്ന് നാഗര്‍കോവിലിലേക്കാണ് ആദ്യ ഓട്ടം.
ഈ ട്രെയിന്‍ ബുധനാഴ്ച രാവിലെ 10.19ന് വടകരയിലെത്തും. തിരികെ, നാഗര്‍കോവിലില്‍നിന്ന് (ട്രെയിന്‍ നമ്പര്‍: 06606) വ്യാഴാഴ്ച ഉച്ചക്ക് 1.19ന് വടകരയിലെത്തും. കോയമ്പത്തൂരില്‍നിന്ന് മംഗളൂരുവിലേക്ക് സര്‍വിസ് നടത്തിയ പാസഞ്ചര്‍, എക്സ്പ്രസ് ട്രെയിനായാണ് ബുധനാഴ്ച മുതല്‍ സര്‍വിസ് നടത്തുക.
ഇത് കോയമ്പത്തൂരില്‍നിന്ന് ബുധനാഴ്ച (ട്രെയിന്‍ നമ്പര്‍: 06323) ഉച്ചക്ക് 2.4ന് വടകരയെത്തും. തിരികെ (ട്രെയിന്‍ നമ്പര്‍: 06324) വ്യാഴാഴ്ച ഉച്ചക്ക് 12.39ന് വടകരയെത്തും. മലബാര്‍ മേഖലയില്‍ സാധാരണക്കാര്‍ കൂടുതലായി ഉപയോഗിച്ച ട്രെയിനാണ് മംഗളൂരു-കോയമ്പത്തൂര്‍ പാസഞ്ചര്‍. ഇത്, എക്സ്പ്രസ് െട്രയിനായി മാറ്റിയെങ്കിലും നേരത്തേ പാസഞ്ചര്‍ നിര്‍ത്തിയതുപോലെ എല്ലാ ലോക്കല്‍ സ്റ്റേഷനുകളിലും നിര്‍ത്തും. സാധാരണ ടിക്കറ്റ് യാത്ര ഇപ്പോഴും പുനഃസ്ഥാപിച്ചിട്ടില്ല.
പുതിയ സാഹചര്യത്തില്‍ റിസർവേഷന്‍ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തന സമയം വടകരയില്‍ 12 മണിക്കൂറാക്കി ദീര്‍ഘിപ്പിച്ചു. ഇതുപ്രകാരം വടകര സ്റ്റേഷനില്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ റിസര്‍വേഷന്‍ സൗകര്യമുണ്ടാകും. ഞായറാഴ്ച രാവിലെ എട്ടുമുതല്‍ ഉച്ചക്ക് രണ്ടുവരെ റിസര്‍വേഷന്‍ കൗണ്ടറുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.