അക്രമത്തിൽ പരിക്കേറ്റവരെ കെ.കെ. രമ എം.എൽ.എ സന്ദർശിക്കുന്നു

വീട്ടിൽക്കയറി ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്; രണ്ട് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

വടകര: വാടക വീട്ടിൽ താമസിക്കുന്ന കുടുംബത്തിനു നേരെ അക്രമം നടത്തിയ രണ്ട് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ. തടയാനെത്തിയ മൂന്നുപേർക്ക് പരിക്ക്. പുതുപ്പണം കൊക്കഞ്ഞാത്ത് ശ്രീലക്ഷ്മിയിൽ വാടകക്ക് താമസിക്കുന്ന വടകര താഴെ അങ്ങാടി സ്വദേശി അബ്ദുൽ നാസറിനും കുടുംബത്തിനും നേരെയാണ് അക്രമമുണ്ടായത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഒരു സംഘം ആളുകൾ വീട്ടിലെത്തി വാതിലിന് മുട്ടുകയും ഭീഷണി മുഴക്കി ആക്രമിക്കുകയുമായിരുന്നു.

രണ്ടു സ്ത്രീകളും രണ്ടു മക്കളുമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. ഇതോടെ വീട്ടിൽ താമസിക്കുന്ന അബ്ദുൽ നാസർ വീട്ടുടമയെ വിവരം അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ വീട്ടുടമ കുട്ടോത്ത് എളമ്പിലാട്ട് സുഗുണൻ, മകൻ അമൽ, സുഗുണന്റെ സുഹൃത്ത് ലക്ഷ്മി നിവാസിൽ ബാബു എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ മൂവരേയും സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വടകര പൊലീസ് കസ്റ്റഡിയിലെടുത്ത പുതുപ്പണം കൊക്കഞ്ഞാത്ത് റോഡിൽ പുത്രാളം വീട്ടിൽ ശ്യാം മോഹൻ (29), നെടുങ്കുനിയിൽ അഖിൽ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കെ.കെ. രമ എം.എൽ.എ ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. പരിക്കേറ്റവരെ എം.എൽ.എ സന്ദർശിച്ചു.

Tags:    
News Summary - Three injured in home invasion Two BJP activists arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.