മുക്കാളിയിൽ ടോറസിന് തീപിടിച്ച നിലയിൽ
Posted On
date_range Updated On
date_range ടിപ്പർ ലോറിക്ക് തീപിടിച്ചു
വടകര: ദേശീയപാത നിർമാണത്തിനെത്തിയ ലോറിക്ക് തീപിടിച്ചു. മുക്കാളിയിൽവെച്ച് ഞായറാഴ്ച ഉച്ചക്ക് 12 ഒാടെയാണ് സംഭവം. ദേശീയപാത നിർമാണ കമ്പനിയായ വാഗഡിന്റെ ടിപ്പർ ലോറിക്കാണ് തീപിടിച്ചത്.
മുക്കാളി ഹാർബർ റോഡിനോട് ചേർന്ന് ഓടിക്കൊണ്ടിരിക്കുമ്പോഴാണ് തീപിടിച്ചത്. ലോറിയുടെ കാബിന് തീപിടിച്ചതോടെ കാബിന് കത്തിനശിച്ചു.
രണ്ടു മാസം മുമ്പ് വാഗഡിെന്റ ലോറിക്ക് പാലോളിപ്പാലത്ത് വെച്ച് തീപിടിച്ചിരുന്നു. വടകരയിൽനിന്നും അഗ്നിരക്ഷസേനയുടെ രണ്ടു യൂനിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.