Posted On
date_range Updated On
date_range റോഡപകടത്തിൽ വടകര സ്വദേശി മരിച്ചു
വൈത്തിരി: ദേശീയപാതയിൽ ലക്കിടിയിലുണ്ടായ വാഹനാപകടത്തിൽ വടകര സ്വദേശിയായ യുവാവ് മരിച്ചു. വടകര മടപ്പള്ളികോളേജ് സ്വദേശി പരേതനായ വലിയപുരയിൽ രവീന്ദ്രെൻറ മകൻ അനുരൂപാ(30)ണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് ലക്കിടി ഉപവൻ റിസോർട്ടിനടുത്തുവെച്ച് അനുരൂപ് സഞ്ചരിച്ചിരുന്ന ബൈക്കിനു പുറകിൽ പെട്ടി ഓട്ടോ ഇടിക്കുകയും തെറിച്ചു വീഴുകയായിരുന്നു.
എതിരെ വന്ന ടിപ്പറിന് മുന്നിലേക്കാണ് വീണത്. ടിപ്പർ നിറുത്തി ഡ്രൈവർ അനുരൂപിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും അല്പസമയത്തിനകം മരണമടഞ്ഞു. കൽപ്പറ്റയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അനുരൂപ് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു. അപകടമുണ്ടായ പെട്ടി ഓട്ടോ നിറുത്താതെ പോയി. 'അമ്മ പുഷ്പ. ഇവരുടെ ഏക മകനായ അനുരൂപ് അവിവാഹിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.