Posted On
date_range Updated On
date_range ഇതരസംസ്ഥാനക്കാരിയായ പതിനേഴുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; യുവാവ് അറസ്റ്റിൽ
വടകര: ഇതരസംസ്ഥാനക്കാരിയായ 17കാരിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതിയെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. വടകര ബീച്ച് റോഡ് ആട് മുക്കിൽ തയ്യിൽ വളപ്പിൽ അർഷാദാണ് (22) അറസ്റ്റിലായത്.
ഏപ്രിൽ 27ന് ഉച്ച 12 മണിയോടെ പെൺകുട്ടി താമസിക്കുന്ന വീട്ടിനുള്ളിൽ കയറിയ പ്രതി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി.
സംഭവത്തിനുശേഷം മുങ്ങി നടന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.