Posted On
date_range Updated On
date_range കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിക്ക് കഠിന തടവും പിഴയും
വടകര: സ്കൂട്ടറിൽ കടത്തിയ കഞ്ചാവുമായി പിടിയിലായ പ്രതിക്ക് കഠിന തടവും പിഴയും. കണ്ണൂർ നീർക്കടവ് അഴീക്കോട് സൗത്തിൽ പട്ടർകണ്ടിയിൽ അപ്പു എന്ന വിഷ്ണുവിനെയാണ് (31) വടകര എൻ.ഡി.പി.എസ് കോടതി ജഡ്ജ് വി.പി.എം. സുരേഷ്ബാബു അഞ്ച് മാസം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2018 മാർച്ച് 29നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ പള്ളിക്കുന്ന് മണലിൽ ഒന്നര കിലോ കഞ്ചാവ് പിടികൂടിയ കേസിലാണ് ശിക്ഷ. കണ്ണൂർ ടൗൺ പൊലീസാണ് കെ.എൽ. 13 എ. ജി -9816 ഹോണ്ട ഡിയോ സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.