നേന്ത്രപ്പഴം കിലോക്ക്​ അമ്പത്​ രൂപയിൽ കൂടരുത്​ –സിവിൽ സപ്ലൈസ്

വ​ട​ക​ര: നേ​ന്ത്ര​പ്പ​ഴ​ത്തി​ന് താ​ലൂ​ക്കിെൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യി​ൽ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ സി​വി​ൽ സ​പ്ലൈ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി. വ്യ​ത്യ​സ്​​ത നി​ര​ക്കു​ക​ൾ ഈ​ടാ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ലോ​ക്ഡൗ​ൺ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് താ​ലൂ​ക്കി​ൽ നേ​ന്ത്ര​പ്പ​ഴ​ത്തിെൻറ വി​ല കി​ലോ​ക്ക് 50 രൂ​പ​യാ​യി നി​ജ​പ്പെ​ടു​ത്തി.

വി​ല​നി​യ​ന്ത്ര​ണ​ത്തി‍െൻറ ഭാ​ഗ​മാ​യി കീ​ഴ​ൽ, തോ​ട​ന്നൂ​ർ, തി​രു​വ​ള്ളൂ​ർ, ആ​യ​ഞ്ചേ​രി, പ​ള്ളി​യ​ത്ത്, ക​ണ്ണൂ​ക്ക​ര, നാ​ദാ​പു​രം റോ​ഡ്, മ​ട​പ്പ​ള്ളി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ പ​ച്ച​ക്ക​റി സ്​​റ്റാ​ളു​ക​ൾ, ചി​ക്ക​ൻ സ്​​റ്റാ​ളു​ക​ൾ, മ​ത്സ്യം വി​ൽ​പ​ന ന​ട​ത്തു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ഴി​യി​റ​ച്ചി​ക്ക് 150 രൂ​പ​യും നേ​ന്ത്ര​പ്പ​ഴ​ത്തി​ന് 50 രൂ​പ​യി​ലും കൂ​ട​രു​തെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി.

പ​രി​ശോ​ധ​ന​യി​ൽ താ​ലൂ​ക്ക്​ സെ​പ്ലെ ഓ​ഫി​സ​ർ ടി.​സി. സ​ജീ​വ​ൻ, എ.​ടി.​എ​സ്.​ഒ പി. ​സീ​മ, റേ​ഷ​നി​ങ്​ ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ശ്രീ​ധ​ര​ൻ, വി.​വി. പ്ര​കാ​ശ്, ഒ.​കെ. പ്ര​ജി​ത്, കെ. ​ഗി​രീ​ഷ്, കെ. ​രാ​ഗേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - nendran banana price should not exceed over 50Rupees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.