മാർക്കറ്റിങ് എക്സിക്യൂട്ടിവിന് മർദനം; മൂന്നു പേർക്കെതിരെ കേസ്

വ​ട​ക​ര: കെ.​പി. ന​മ്പൂ​തി​രീ​സ്‌ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മാ​ർ​ക്ക​റ്റി​ങ് എ​ക്സി​ക്യൂ​ട്ടി​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഓ​ൾ കേ​ര​ള ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് ജ​യ​രാ​ജ​നും (51) മ​റ്റ് ര​ണ്ട് പേ​ർ​ക്കെ​തി​രെ​യാ​ണ് വ​ട​ക​ര പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി പി.​വി. സ​ജി​ത്തി​നാ​ണ് (34) മ​ർ​ദ​ന​മേ​റ്റ​ത്. വി​ല്യാ​പ്പ​ള്ളി ര​ണ്ടാം മൈ​ലി​ൽ​വെ​ച്ച് ക​ട​യി​ൽ​നി​ന്ന് ഓ​ർ​ഡ​ർ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​പ്പോ​ൾ മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ സ​ജി​ത് വ​ട​ക​ര ഗ​വ. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യി​രു​ന്നു. വ്യാ​പാ​രി​നേ​താ​വി​നെ മ​ർ​ദി​ച്ചെ​ന്നാ​രോ​പി​ച്ച് വ്യാ​പാ​രി​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, മാ​ർ​ക്ക​റ്റി​ങ് എ​ക്സി​ക്യൂ​ട്ടി​വി​നെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ഹ​രീ​ഷ് ജ​യ​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ്ര​തി​ചേ​ർ​ത്ത് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക​മ്പ​നി വ​ട​ക​ര​യി​ലെ വി​ത​ര​ണ ഏ​ജ​ൻ​സി​യെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഇ​തി​ന്റെ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Marketing executive beaten; Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.