മാഹി പഴങ്കഥയാവും; അഴിയൂർ-മാഹി-മുഴപ്പിലങ്ങാട് ബൈപ്പാസിൽ പെട്രോൾ പമ്പുകൾ ഒരുങ്ങുന്നു

വ​ട​ക​ര: അ​ഴി​യൂ​ർ -മാ​ഹി -മു​ഴ​പ്പി​ല​ങ്ങാ​ട് ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ പു​തു​താ​യി പെ​ട്രോ​ൾ പ​മ്പു​ക​ൾ ഒ​രു​ങ്ങു​ന്നു. ഈ​സ്റ്റ് പ​ള്ളൂ​രി​ലെ സി​ഗ്ന​ലി​ൽ​നി​ന്നു​ള്ള സ​ർ​വി​സ് റോ​ഡു​ക​ളു​ടെ ഇ​രു​ഭാ​ഗ​ത്തു​മാ​യി പു​തു​താ​യി ഒ​മ്പ​ത് പെ​ട്രോ​ൾ പ​മ്പു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഇ​തി​ൽ മൂ​ന്നെണ്ണ​ത്തി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം, റി​ല​യ​ൻ​സ്, ജി​യോ, ബി.​പി തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വൃ​ത്തി​യാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള ആ​റെ​ണ്ണ​ത്തി​നു​ള്ള അ​നു​മ​തി വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന് വ​രി​ക​യാ​ണ്. മാ​ഹി ദേ​ശീ​യ​പാ​ത​യി​ൽ നി​ല​വി​ൽ നാ​ല് പ​മ്പു​ക​ളാ​ണ് പ്ര​വൃ​ത്തി​ക്കു​ന്ന​ത്.

മാ​ഹി ബൈ​പാ​സ് നി​ല​വി​ൽ വ​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്ധ​നം നി​റ​ക്കു​ന്ന​തി​ന് മാ​ഹി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ബൈ​പാ​സി​ൽ​നി​ന്ന്‌ മാ​ഹി​യി​ലെ​ത്താ​ൻ മൂ​ന്ന് സ​ർ​വി​സ് റോ​ഡു​ക​ളു​ണ്ടെ​ങ്കി​ലും പ​രി​ച​യ​മി​ല്ലാ​ത്ത​ത് വാ​ഹ​ന യാ​ത്ര​ക്കാ​രെ ഏ​റെ കു​ഴ​ക്കു​ന്നു.

ഇ​തി​നാ​ൽ ത​ന്നെ അ​ഴി​യൂ​രി​ലെ​ത്തി ചു​റ്റി​ക്ക​റ​ങ്ങി മാ​ഹി​യി​ലെ​ത്തി​യാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്ധ​നം നി​റ​ക്കു​ന്ന​ത്. സ​ർ​വി​സ് റോ​ഡി​ൽ പെ​ട്രോ​ൾ പ​മ്പു​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ ഇ​ന്ധ​നം നി​റ​ക്കാ​നാ​യി വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ഹി ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പോ​കേ​ണ്ടി​വ​രി​ല്ല. നി​ല​വി​ൽ മാ​ഹി​യി​ൽ പെ​ട്രോ​ളി​ന് കേ​ര​ള​ത്തെ അ​പേ​ക്ഷി​ച്ച് 13.83 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 12.84 രൂ​പ​യു​ടെ​യും കു​റ​വു​ണ്ട്. ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ അ​ഴി​യൂ​രി​ൽ​നി​ന്ന് മാ​ഹി​യി​ലെ​ത്തി ഡീ​സ​ൽ നി​റ​ച്ച് പോ​കു​ന്നു​ണ്ട്.

മാ​ഹി ബൈ​പ്പാ​സ് നി​ല​വി​ൽ വ​ന്ന​തോ​ടെ മ​ദ്യ വി​ൽ​പ​ന​യി​ലും മാ​ഹി​യി​ൽ ഗ​ണ്യ​മാ​യ കു​റ​വ് അ​നു​ഭ​വ​പെ​ടു​ന്നു​ണ്ട്. പ​ഴ​യ ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ കു​റ​ഞ്ഞ​താ​ണ് മ​ദ്യ​വി​ൽ​പ​ന​യി​ൽ ഇ​ടി​വു​ണ്ടാ​യ​ത്. പെ​ട്രോ​ൾ പ​മ്പു​ക​ൾ​ക്കൊ​പ്പം മ​ദ്യ​ഷാ​പ്പു​ക​ളും മാ​ഹി ബൈ​പാ​സു​ക​ൾ​ക്ക് സ​മീ​പം സ​ർ​വി​സ് റോ​ഡു​ക​ളോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Mahe will become a legend- Petrol pumps ready at Azhiyoor-Mahe-Muzhapilangad Bypass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.