ബൈക്കിലിടിച്ച് നിർത്താതെ പോയ ലോറിയിൽ മദ്യം; ഡ്രൈവറും ക്ലീനറും അറസ്​റ്റിൽ

വ​ട​ക​ര: ബൈ​ക്കി​ലി​ടി​ച്ച് നി​ർ​ത്താ​തെ പോ​യ ലോ​റി നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ​പ്പോ​ൾ ല​ഭി​ച്ച​ത് ഏ​ഴ​ര ലി​റ്റ​ർ ക​ർ​ണാ​ട​ക മ​ദ്യം. ലോ​റി ഡ്രൈ​വ​റെ​യും ക്ലീ​ന​റെ​യും മ​ദ്യ​ല​ഹ​രി​യി​ൽ​ക്ക​ണ്ട നാ​ട്ടു​കാ​ർ വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് വ​ട​ക​ര പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ലോ​റി​യി​ൽ നി​ന്നും മ​ദ്യം ക​ണ്ടെ​ത്തി​യ​ത്. ലോ​റി ഡ്രൈ​വ​ർ മ​ഹാ​രാ​ഷ്​​ട്ര സാം​ഗ്ലി സ്വ​ദേ​ശി​ക​ളാ​യ അ​ട്പാ​ടി പി​മ്പാ​രി ബാ​ത്ത് വി​നാ​യ​ക് പ​വാ​ർ (36),സാം​ഗ്ലി തം​ബാ​ബ് ശാ​സ്ത്ര​യി​ൽ അ​മി​ത്ത് ച​ന്ദ്ര​കാ​ന്ത് ഷി​ൻ​ഡെ (20) എ​ന്നി​വ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ലോ​റി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴ് മ​ണി​യോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ചോ​റോ​ട് മേ​ൽ​പാ​ല​ത്തി​ന് സ​മീ​പം ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു പേ​രെ ഇ​ടി​ച്ച ശേ​ഷം നി​ർ​ത്താ​തെ​പോ​യ ലോ​റി നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്ന് പു​ഞ്ചി​രി​മി​ല്ലി​ൽ​വെ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു പേ​രും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - liquor seized from the vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.