ബിജിത്ത്
Posted On
date_range Updated On
date_range ഭർതൃമതിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ
പയ്യോളി: ഭർതൃമതിയായ യുവതിയുമായി സൗഹൃദം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി.
വടകര മുട്ടുങ്ങൽ വെസ്റ്റിൽ രാമത്ത് വീട്ടിൽ ബിജിത്തിനെയാണ് (38) പയ്യോളി സി.ഐ എം.പി. ആസാദും സംഘവും ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.
ഫോൺ നമ്പർ കൈക്കലാക്കിയ പ്രതി സൗഹൃദം നടിച്ച് യുവതിയുമായുള്ള ഫോൺ സംഭാഷണങ്ങൾ റെക്കോഡ് ചെയ്തിരുന്നു. പിന്നീട് ഫോൺ സംഭാഷണങ്ങൾ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
ലോക്ഡൗണിനു മുമ്പ് യുവതിയെ മാനന്തവാടി ചുരം, മണിയൂർ തുടങ്ങിയ സ്ഥലങ്ങളിൽ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി.
ഭർത്താവിനോട് സംഭവങ്ങൾ തുറന്നുപറഞ്ഞ ഇവർ പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.