വ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ൽ പു​തു​പ്പ​ണം പാ​ല​യാ​ട്ന​ട​ക്കും അ​ര​വി​ന്ദ് ഘോ​ഷ് റോ​ഡി​നും ഇ​ട​യി​ൽ സ​ർ​വി​സ് റോ​ഡി​ൽ ഹോ​ട്ട​ൽ മാ​ലി​ന്യം ത​ള്ളി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​ർ ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ജ​ല അ​തോ​റി​റ്റി​ക്കു​വേ​ണ്ടി പൈ​പ്പ് സ്ഥാ​പി​ക്കാ​നെ​ടു​ത്ത കു​ഴി​യി​ലും സ​ർ​വി​സ് റോ​ഡി​ലും ഹോ​ട്ട​ൽ മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ ക​ണ്ട​ത്.

നേ​ര​ത്തേ​യും മേ​ഖ​ല​യി​ൽ നി​ര​വ​ധി ത​വ​ണ മാ​ലി​ന്യം ത​ള്ളി​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ട​ക​ര ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

മാ​ലി​ന്യം ഒ​ഴു​കി​യ സ്ഥ​ല​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം കു​മ്മാ​യം വി​ത​റി. ജ​ല അ​തോ​റി​റ്റി പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് കു​ഴി​യെ​ടു​ത്തെ​ങ്കി​ലും പ​ണി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. ഇ​ത്ത​രം കു​ഴി​ക​ളി​ലാ​ണ് മാ​ലി​ന്യം ഒ​ഴു​ക്കി​വി​ടു​ന്ന​ത്.

Tags:    
News Summary - Hotel waste dumbed in highway service road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.