സന്തോഷ്
Posted On
date_range Updated On
date_range ലോൺ ആപ്പിലൂടെ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
വടകര: ലോൺ ആപ്പിലൂടെ പണം തട്ടിയ യുവാവിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടാരക്കര പൂയപ്പള്ളി തോട്ടത്തിൽ മേലത്തിൽ വീട്ടിൽ സന്തോഷിനെയാണ് (40) വടകര സി.ഐ സുമേഷ് അറസ്റ്റ് ചെയ്തത്. ചോറോട് സ്വദേശി പള്ളിത്താഴ യാസിറിന്റെ (28) പരാതി പ്രകാരമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്.
പത്തോളം ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് പലരിൽനിന്നായി 90 ലക്ഷം രൂപയോളം പ്രതി തട്ടിയെടുത്തത്. ഫെബ്രുവരി എട്ടിന് പരാതിക്കാരന്റെ 20,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.