Posted On
date_range Updated On
date_range വീട്ടുമുറ്റത്തെ കഞ്ചാവ് കൃഷി: പ്രതി കുറ്റക്കാരനല്ലെന്ന് കോടതി
വടകര: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസിൽ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ബാലുശ്ശേരി പനായി ആശാരിക്കൽ പറമ്പിൽ വെങ്ങളാകണ്ടി അബ്ദുൽ അസീസിനെയാണ് (46) വടകര നാർകോട്ടിക് സ്പെഷൽ കോടതി ജഡ്ജി വി.ജി. ബിജു വിട്ടയച്ചത്.
2017 ജൂൺ ഒന്നിന് വൈകീട്ട് നാലിന് ബാലുശ്ശേരി എക്സൈസ് ഇൻസ്പെക്ടറും സംഘവും അബ്ദുൽ അസീസിന്റെ വീട്ടുമുറ്റത്ത് നട്ടുവളർത്തിയ മൂന്നു കഞ്ചാവു ചെടികൾ പിഴുതെടുത്തു എന്നാണ് കേസ്.
പ്രതിക്കെതിരെയുള്ള കുറ്റം നിയമാനുസൃതം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി വിധിയിൽ പറയുന്നു. പ്രതിക്കുവേണ്ടി അഡ്വ. പി.പി. സുനിൽ കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.