Posted On
date_range Updated On
date_range കഞ്ചാവ് കേസ്: 10 വര്‍ഷം തടവ്
വടകര: കഞ്ചാവ് കൈവശംവെച്ച കേസില്‍ കൊയിലാണ്ടി പന്തലായനി കോതമംഗലം എടവന്‍കണ്ടി റഹ്മത്ത് മന്‍സിലില്‍ ഉബൈദി(46)ന് എന്‍.ഡി.പി.എസ് കോടതി ജഡ്ജി ഇ.പി.എം. സുരേഷ് ബാബു 10 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴ അടച്ചില്ലെങ്കില്‍ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം. 2013 ജൂണ്‍ മൂന്നിന് ബൈക്കില്‍ കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവുമായി കൊയിലാണ്ടി ആര്‍.ടി ഓഫിസിനു സമീപത്തുനിന്നും കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫിസറാണ് പ്രതിയെ പിടികൂടിയത്.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മടവൂര്‍ പഞ്ചായത്തിലെ വെള്ളാരംകണ്ടിയിലെ കെട്ടിടത്തില്‍ നടത്തിയ റെയ്ഡില്‍ 10 കിലോ കഞ്ചാവ് വേറെയും കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.