അഷ്കർ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി ബസ് കണ്ടക്ടർ അറസ്റ്റിൽ
വടകര: പുതിയ ബസ് സ്റ്റാൻഡ് ശ്രീമണി ടൂറിസ്റ്റ് ഹോമിനു സമീപം വെച്ച് 10.08 ഗ്രാം എം.ഡി.എം.എയുമായി ബസ് കണ്ടക്ടർ അറസ്റ്റിലായി. ഏറാമല പയ്യത്തൂർ കണ്ണങ്കണ്ടി താഴെകുനി സി.കെ. അഷ്കറിനെയാണ് (30) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ നൗഷാദ്, സുനിൽകുമാർ, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ വി.വി. ഷാജി, വി.സി. ബിനീഷ്, അഖിലേഷ്, ദീപക്, പ്രജീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.