Posted On
date_range Updated On
date_range വീട് കുത്തിത്തുറന്ന് കവർച്ച: യുവതിയുടെ സ്വർണാഭരണം കവർന്നു
വടകര: കുരിയാടിയിൽ വീട് കുത്തിത്തുറന്ന് ഉറങ്ങിക്കിടന്ന യുവതിയുടെ സ്വർണമാല കവർന്നു. തെയ്യത്താം തെങ്ങിൽ വരക്കുതാഴ അനീഷിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന മോഷ്ടാവ് കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന അനീഷിന്റെ ഭാര്യ സജിതയുടെ കഴുത്തിൽനിന്നും രണ്ടര പവൻ വരുന്ന സ്വർണ ചെയിൻ പിടിച്ചുപറിച്ച് രക്ഷപ്പെട്ടു.
വ്യാഴാഴ്ച പുലർച്ച 2.45ഓടെയാണ് സംഭവം. വീട്ടുകാർ ബഹളം വെച്ചതോടെ പരിസരവാസികൾ ഓടിയെത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. അനീഷിന്റെ പരാതിയിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.