ഭരതനാട്യം, മോ​ഹി​നി​യാ​ട്ടം നർത്തകരുടെ അരങ്ങേറ്റം ന​ട​ത്തി

വടകര: വടകര എടച്ചേരിയിലെ പ്ര​മു​ഖ നൃ​ത്താ​ധ്യാ​പി​ക​ ബേബി ഷീജയുടെ ശി​ക്ഷ​ണ​ത്തി​ൽ ഭരതനാട്യം, മോ​ഹി​നി​യാ​ട്ടം അ​ഭ്യ​സി​ച്ച കു​ട്ടി​ക​ളു​ടെ അ​ര​ങ്ങേ​റ്റം ഗു​രു​വാ​യൂ​ർ മേലപ്പത്തുർ ക്ഷേ​ത്ര​ത്തി​ൽ വെ​ച്ച് ന​ട​ത്തി. നൃത്ത സംവിധാനം നാട്ടുവാങ്കം ബേബി ഷീജ, മൃതങ്കം ദാസൻ പതിയാരക്കര, വയലിൻ അനുഷ് അജയൻ, വായ്പ്പാട്ട് അജയൻ ഗാനാഞ്ജലി, സാന്ദ്ര, നന്ദന, അനഘ എന്നിവർ ച​ട​ങ്ങ്​ നി​യ​ന്ത്രി​ച്ചു.

'ശ്രീ ശിവശക്തി പഠന കേന്ദ്രത്തിന്റെ ബാ​ന​റി​ൽ അ​വ​ത​രി​പ്പി​ച്ച' അ​ര​ങ്ങേ​റ്റ​ത്തി​ൽ ശ്രീലക്ഷ്മി കെ.കെ, അനുലക്ഷ്മി കെ.കെ, സാൻവി, ഋതുപർണ, ശിവശ്രീ, ദേവപ്രിയ, ദിവ, ഉണ്ണിമായ, ദേവാങ്കന, നേത്ര എ​ന്നി​വ​രാ​ണ് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ശ്രീ ശിവശക്തി പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരളനടനം, നാടോടി നൃത്തം, സുംബ ഡാൻസ്. ഫോൺ: 7907805567.

Full View


Tags:    
News Summary - Bharatanatyam and Mohiniyattam dancers made their debut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.