Posted On
date_range Updated On
date_range ലോറിയിടിച്ച് ബൈക്ക് യാത്രികക്ക് പരിക്കേറ്റ കേസ്; 84 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
വടകര: ലോറിയിടിച്ച് ബൈക്ക് യാത്രികക്ക് ഗുരുതരമായി പരിക്കേറ്റ കേസിൽ 83,81,120 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. വടകര ചോറോട് ചീരോക്കര ഹിബക്ക്(36) ഗുരുതരമായി പരിക്കേറ്റ കേസിലാണ് വടകര എം.എ.സി.ടി ജഡ്ജ് പി. പ്രദീപ് നഷ്ട പരിഹാരം വിധിച്ചത്.
വിധി തുകയോടൊപ്പം 2021 നവംബർ 23 മുതൽ എട്ടുശതമാനം പലിശയും കോടതിച്ചെലവും സഹിതം ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നഷ്ട പരിഹാരം നൽകേണ്ടത്. 2020 ആഗസ്റ്റ് ആറിനാണ് കേസിനാസ്പദമായ അപകടമുണ്ടായത്. ബൈക്കിന്റെ പിൻസീറ്റിലിരുന്ന ഹിബയെ വടകര അടക്കാത്തെരു ജങ്ഷനിൽ ലോറിയിടിക്കുകയായിരുന്നു. അന്യായക്കാരിക്കുവേണ്ടി അഡ്വ. വി.എ. നജീബ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.