Posted On
date_range Updated On
date_range മയക്കുമരുന്ന് കേസിൽ 12 വർഷം കഠിന തടവ്, പിഴ
വടകര: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ പ്രതിക്ക് 12 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. പരപ്പിൽ വെളിപ്പറമ്പ് എൻ.വി. ഹൗസിൽ എൻ.വി. അൻവറിനെയാണ് (45) വടകര എൻ.ഡി.പി.എസ് കോടതി ജഡ്ജി വി.പി.എം. സുരേഷ്ബാബു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി കഠിനതടവ് അനുഭവിക്കണം.
2021 ഏപ്രിൽ 14നാണ് കേസിനാസ്പദമായ സംഭവം. രാമനാട്ടുകര ബസ് സ്റ്റാൻഡിനു എതിർവശത്തെ ചാലിയാർ കോംപ്ലക്സിന് മുൻവശത്തുവെച്ച് 3.75 കിലോഗ്രാം ഹഷീഷ് ഓയിലുമായാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി എ.ജി.പി അഡ്വ. എ. സനൂജ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.