തണലിന്‍റെ കീഴിലുള്ള അയൽക്കൂട്ട അംഗങ്ങൾ ഭാരവാഹികൾക്കൊപ്പം
മാറഞ്ചേരി: തണൽ വെൽഫെയർ സൊസൈറ്റിക്ക് കീഴിലുള്ള സംഗമം പലിശ രഹിത അയൽക്കൂട്ടങ്ങളുടെ രണ്ട് യൂനിറ്റുകൾ രൂപവത്കരിച്ചു. 148, 149 നമ്പർ അയൽകൂട്ടങ്ങളാണ് നിലവിൽ വന്നത്. പനമ്പാട് അവുണ്ടിത്തറയിലുള്ള ലൈലയുടെ വസതിയിൽ നടന്ന ചടങ്ങിൽ തണൽ വൈസ് പ്രസിഡൻറ് എ. മുഹമ്മദ് മുബാറക് അധ്യക്ഷത വഹിച്ചു. തണൽ ജനറൽ സെക്രട്ടറി എ. അബ്ദുൽ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി.
സംഗമം കോഓഡിനേറ്റർ റമീനാഫാരിഷ്, ബേബി പാൽ, ദിൽഷാ, ലൈല എന്നിവർ സംസാരിച്ചു. 149 അയൽകൂട്ടങ്ങളിലായി മൂവായിരത്തോളം അംഗങ്ങളാണ് തണൽ അയൽക്കൂട്ടത്തിലുള്ളത്. 148ാം നമ്പർ അയൽകൂട്ടം ഭാരവാഹികളായി മുനീറ (പ്രസി.), സഫീറ (സെക്ര.), റസിയ (വൈസ് പ്രസി.), റജുല (ജോ. സെക്ര.), റാബിയ ബഷീർ (ട്രഷ.) എന്നിവരെയും 149ാം നമ്പർ അയൽകൂട്ടം ഭാരവാഹികളായി ബഷീറത്ത് (പ്രസി), ഷഹ നസനം (സെക്ര.), ഫാത്തിമത്ത് സുഹറ (വൈസ് പ്രസി.), സുമയ്യ (ജോ. സെക്ര.), സൈനബ (ട്രഷ.) എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.