ഉമേഷി​െൻറ സസ്​പെൻഷൻ: ഐ.ജി അന്വേഷിക്കും

കോഴിക്കോട്​: സിറ്റി പൊലീസ്​ കൺട്രോൾ റൂമിലെ സിവിൽ ​െപാലീസ്​ ഓഫീസർ ഉമേഷ്​ വള്ളിക്കുന്നിനെ സസ്​പെൻറ്​ ചെയ്​ത നടപടിയുമായി ബന്ധപ്പെട്ട്​ ഐ.ജി തലത്തിൽ ​അന്വേഷണം നടത്താൻ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ ഉത്തരവിട്ടു.

ഉത്തരമേഖല ഐ.ജി അശോക്​ യാദവ്​ അന്വേഷണം നടത്തും. ഗായികയും ഉ​േമഷി​െൻറ സുഹൃത്തുമായ ആതിരയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയും അന്വേഷിക്കും. ആതിരയുടെ അമ്മ നൽകിയ പരാതിയിൽ മൊഴിയെടുക്കാനെത്തിയ സ്​പെഷ്യൽബ്രാഞ്ച്​ അസി. കമീഷണർ 'ബോഡിഷെയിമിങ്​' നടത്തിയതും അന്വേഷിക്കും.

സിറ്റി ​െപാലീസ്​ കമീഷണർ എ.വി ജോർജ്​ ഉമേഷി​െൻറ സസ്​പെൻഷൻ ഉത്തരവിൽ ആതിരയെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണമുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.