കോഴിക്കോട്: രാത്രികളിൽ തെരുവിൽ ഉറങ്ങുന്നവർക്കായി മാങ്കാവില്‍ ഉദയം ഹോം സജ്ജമായി. ജില്ല ഭരണകൂടം, സാമൂഹികനീതി വകുപ്പ്, കോഴിക്കോട് ജില്ല പഞ്ചായത്ത്, കോഴിക്കോട് കോര്പറേഷന് എന്നിവയുടെ നേതൃത്വത്തില്‍ തണല്‍ സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് ഉദയം ഹോം ആരംഭിക്കുന്നത്.
ഉദയം ഹോമില്‍ 180 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. നിലവില്‍ 163 പേരാണ് ഹോമില്‍ താമസിക്കാനെത്തുന്നത്. ഇതിൽ ഭൂരിപക്ഷംപേരും വ്യാഴാഴ്ച തന്നെ എത്തി. ഭക്ഷണം സ്വയം തയാറാക്കാനുള്ള സൗകര്യവുമുണ്ട്. വിനോദപരിപാടികള്‍ ആസ്വദിക്കാം.
ജോലികള്‍ക്ക് പോകുന്നതിനും തടസ്സമില്ല. ലോക്ഡൗണ്‍ കാലത്ത് ജില്ല കലക്ടർ എസ്. സാംബശിവ റാവുവിെൻറ നേതൃത്വത്തില്‍ 653 പേരെ തെരുവില്‍നിന്ന് കണ്ടെത്തി വിവിധ കേന്ദ്രങ്ങളില്‍ താമസിപ്പിക്കുകയായിരുന്നു. ഇവിടന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെരുവില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് അഭയകേന്ദ്രം സ്ഥാപിക്കാൻ കാരണമായത്. ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന പ്രായമായവര്‍, സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ 89 പേര് വിവിധ സ്ഥാപനങ്ങളില്‍ സുരക്ഷിതരാണ്.
138 പേര് നിർമാണ മേഖല, ഹോട്ടല്‍, ചെരുപ്പു കമ്പനി, ഫാമുകള്‍ തുടങ്ങിയിടങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചു. 78 പേര് സ്വന്തം കുടുംബങ്ങളിലേക്ക് മടങ്ങി. 38 തമിഴ്നാട് സ്വദേശികള്‍ വ്യാഴാഴ്ച നാട്ടിലേക്ക് തിരിച്ചു. ബഹുനില കെട്ടിടത്തില്‍ സജ്ജമാക്കിയ ‘ഉദയം ഹോം’ മന്ത്രി ടി.പി. രാമകൃഷ്ണന് വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.