11 കെ.വി കെ.എസ്.ഇ.ബി ലൈനില്‍ മരം വീണു; മാവൂര്‍ റോഡില്‍ അപകടഭീഷണി

കോഴിക്കോട്: മാവൂര്‍ റോഡിന് സമീപം യു.കെ. ശങ്കുണ്ണി റോഡില്‍ മാധ്യമം ഓഫീസിനടുത്ത് വന്‍മരം പൊട്ടി 11 കെവി കെ.എസ്.ഇ.ബി ലൈനിന് മുകളില്‍ വീണു. സംഭവസ്ഥലത്ത് അപകടഭീഷണി നിലനില്‍ക്കുകയാണ്. സംഭവത്തെക്കുറിച്ച് പോലീസിനെയും അധികൃതരെയും അറിയിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

പ്രതിദിനം നിരവധി യാത്രക്കാരും വാഹനങ്ങളും ഈ വഴിയിലൂടെ കടന്നു പോകുന്നു. മരം തൂങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ ഏത് നിമിഷവും വലിയ ദുരന്തം സംഭവിക്കാനുള്ള സാധ്യതയുണ്ട്. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് അപകടം ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Tags:    
News Summary - Tree falls on 11 KV KSEB line; danger looms on Mavoor road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.