തോട്ടത്താംകണ്ടിയിൽ രണ്ടാം തവണയും വീടിനു നേരെ ബോംബേറ്

കോഴിക്കോട്​: പാലേരി തോട്ടത്താംകണ്ടിയിൽ ഒന്നര മാസത്തിനിടെ രണ്ടാം തവണയും വീടിനു നേരെ ബോംബേറ്. മുഞ്ഞോറേമ്മല്‍ എടത്തില്‍ സുബൈറി​െൻറ വീടിന് നേരെയാണ് ശനിയാഴ്ച്ച പുലര്‍ച്ചെ നാടൻ ബോംബ് എറിഞ്ഞത്. പുലര്‍ച്ചെ 3.40 തോടെ രണ്ട് തവണ ഉഗ്രശബ്ദത്തോടെ സ്‌ഫോടനമുണ്ടായി. വീടി​െൻറ മുന്‍ വശത്തെ ചാരുപടിക്കും പില്ലറിനും കേടുപാട് സംഭവിച്ചു.

പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം. സജീവ് കുമാറി​െൻറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. പയ്യോളിയില്‍ നിന്ന് എത്തിയ ബോംബ് സ്‌ക്വാഡും പേരാമ്പ്രയില്‍ നിന്നെത്തിയ പൊലീസ് നായയും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. ജൂലൈ 14ന് പുലര്‍ച്ചെ ഈ വീടിന് നേരെ സമാനമായ രീതിയിൽ ബോംബ് എറിഞ്ഞിരുന്നു. അന്ന് വീട്ടുമുറ്റത്താണ് സ്ഫോടനം നടന്നത്.

സുബൈർ വിദേശത്താണ്. ഇദ്ദേഹത്തി​െൻറ ഭാര്യയും വിദ്യാർത്ഥികളായ രണ്ട് മക്കളുമാണ് വീട്ടിലുള്ളത്. വീടിനു നേരെ നിരന്തരം ആക്രമണമുണ്ടാവുന്നതിൽ വീട്ടുകാരും നാട്ടുകാരും ആശങ്കയിലാണ്. പ്രദേശത്ത് സമാധാന അന്തരിക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ പൊലീസി​െൻറ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ​ഗ്രാമ പഞ്ചായത്ത്​ അംഗങ്ങളായ എന്‍.പി. ജാനു, ഇ.ടി സതീഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

അതേസമയം, വീട്ടിലേക്ക് ബോംബെറിഞ്ഞ സംഭവത്തെപറ്റി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് എസ്.ഡി.പി.ഐ ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന വീട്ടിലേക്ക് ഇത് രണ്ടാം തവണയാണ് സ്ഫോടന വസ്തുക്കൾ എറിയുന്നത്. സംഭവസ്ഥലം എസ്.ഡി.പി.ഐ ജില്ലാ പ്രസിഡൻറ്​ മുസ്തഫ പാലേരി, പഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. കുഞ്ഞിമൊയതീൻ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

Tags:    
News Summary - Thottathamkandy bomb attack against house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.