രാ​മ​ച​ന്ദ്ര​ൻ,  ശ​ര​ത്ത്

പൊതുറോഡിൽ കക്കൂസ് മാലിന്യം തള്ളിയവർ വാഹനവുമായി പിടിയിൽ

നല്ലളം: പൊതുറോഡിൽ കക്കൂസ് മാലിന്യം തള്ളിയ പ്രതികളും വാഹനവും നല്ലളം പൊലീസ് പിടികൂടി. നടക്കാവ് സി.എം.സി കോളനിയിൽ താമസിക്കുന്ന ശരത്ത് (24),തമിഴ്നാട് സ്വദേശി രാമചന്ദ്രൻ (38) എന്നിവരെയാണ് പിടികൂടിയത്. പൊലീസ്

പട്രോളിങ്ങിനിടയിൽ ബുധനാഴ്ച പുലർച്ചെ ദേശീയപാതയിൽ വി.കെ.സി. ഫാക്ടറിക്ക് എതിർഭാഗത്തുള്ള ബസ് സ്റ്റോപ്പിനു സമീപം പൊതുറോഡിലേക്ക് മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപെട്ട ഉടൻ പൊലീസ് ഇടപെട്ടു. വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നല്ലളം എസ്.ഐ. മുഹമ്മദ് അഷ്റഷ്, സി.പി.ഒ. അനീഷ് എന്നിവർ ചേർന്നാണ് കസ്റ്റഡിയിലെടുത്തത്.

Tags:    
News Summary - Those who dumped toilet waste on a public road were arrested with their vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.